പ്രശസ്ത ആയുർവേദ ഡോക്ടറായ അബ്രാർ മുൾട്ടാനി പറയുന്നതനുസരിച്ച് വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ, നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലുള്ള ശ്രദ്ധ എന്നിവ അത്യാവശ്യമാണ്. കാരണം നിങ്ങളുടെ മെറ്റബോളിസം മികച്ചതാണെങ്കിൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും കഴിയും.
വയറ്റിലെ കൊഴുപ്പും ശരീരഭാരം കുറയ്ക്കലും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പൊണ്ണത്തടി നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ എത്രയും വേഗം അത് കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം പൊണ്ണത്തടി ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഹൃദ്രോഗ സാധ്യതയും ടൈപ്പ്-2 പ്രമേഹവും വർദ്ധിപ്പിക്കുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള നുറുങ്ങുകൾ
1. മല്ലി, നാരങ്ങ, വെള്ളരിക്ക
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ പാനീയം വളരെ ഫലപ്രദമാണ്. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഈ മൂന്ന് സാധനങ്ങൾ പൊതുവെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്നതാണ് അല്ലെ. ഇനി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം…
അവശ്യമുള്ള സാധനങ്ങൾ
തൊലികളഞ്ഞതും അരിഞ്ഞതുമായ വെള്ളരിക്ക
നാരങ്ങ നീര്
മല്ലിയില
അര കപ്പ് വെള്ളം
ഉണ്ടാക്കേണ്ട വിധം
>> ഇവയെല്ലാം മിക്സിയിൽ ഇട്ട് അടിച്ച് ജ്യൂസാക്കുക.
>> ഇതിലേക്ക് രുചിക്കനുസരിച്ച് നാരങ്ങയും ചേർക്കാം.
>> അതിനുശേഷം ഇത് കുടിക്കാം
ഉപയോഗം: – ഈ ജൂസിൽ തടി കുറയ്ക്കാനുള്ള എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിൽ സീറോ ഫാറ്റ് അടങ്ങിയിട്ടുണ്ട് മാത്രമല്ല കലോറിയുമില്ല. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വളരെ നല്ലതാണ്. മല്ലി ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആയതിനാൽ ഇത് ഉത്തമമാണ്. ഒപ്പം ഈ ജ്യൂസ് വിറ്റാമിൻ എ, ബി, സി, കെ എന്നിവയാൽ സമ്പന്നമാണ്. ഇത് രാത്രിയിൽ കുടിക്കുന്നതാണ് ഉത്തമം
2. ഇഞ്ചി ചായ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു (Ginger tea reduces belly fat)
അവശ്യമുള്ള സാധനങ്ങൾ
1/2 ടീസ്പൂൺ നുറുക്കിയ ഇഞ്ചി
ഒരു കപ്പ് വെള്ളം
ഒരു ടീസ്പൂൺ തേൻ
ഒരു സ്പൂൺ നാരങ്ങ നീര്
ഉണ്ടാക്കേണ്ട വിധം
>> ഒരു കപ്പ് വെള്ളത്തിൽ ഇഞ്ചി ഇട്ട് നന്നായി തിളപ്പിക്കുക
>>ഇതിനെ അരിച്ചെടുത്ത് അതിൽ തേനും നാരങ്ങയും കലർത്തി കുടിക്കുക.
ഉപയോഗം: ഈ ചായ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. അത്താഴത്തിന് ശേഷം നിങ്ങൾക്ക് വയറു നിറഞ്ഞുപോയി എന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾ നിർബന്ധമായും ഒരു ഇഞ്ചി ചായ കുടിക്കണം. ഇത് വയറ്റിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നിങ്ങളുടെ ദഹനത്തിന്റെ വ്യവസ്ഥ നിങ്ങൾ ശ്രദ്ധിക്കുമ്പോൾതന്നെ നിങ്ങളുടെ ഭാരം പെട്ടെന്ന് പെട്ടെന്ന് കുറയാൻ തുടങ്ങും. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും പുറത്തുവരും. ഉറങ്ങുന്നതിനുമുമ്പ് ഇത് കുടിക്കുന്നത് വളരെ ഫലം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക