സുരേഷ് ഗോപി നായകനായ ‘കാവലി’ന്റെഒടിടി റിലീസ് തീയതി പുതുക്കി നെറ്റ്ഫ്ളിക്സ് . ചിത്രം ഡിസംബര്‍ 23ന് എത്തുമെന്നാണ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നെറ്റ്ഫ്ളിക്സ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ ഇത് നിലവില്‍ ഡിസംബര്‍ 27 എന്ന് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 24നാണ് നെറ്റ്ഫ്ലിക്സിന്റെ ഡയറക്റ്റ് ഒടിടി റിലീസ് ആയി ടൊവീനോ തോമസ് നായകനായ മിന്നല്‍ മുരളി എത്തുന്നത്. രണ്ട് റിലീസുകള്‍ തൊട്ടടുത്ത ദിനങ്ങളില്‍ വേണ്ട എന്നാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം.
ഏറെക്കാലത്തിനു ശേഷം ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം എന്ന കൗതുകവുമായി എത്തിയ ചിത്രമായിരുന്നു കാവല്‍.
കസബയ്ക്കു ശേഷം നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി രണ്‍ജി പണിക്കരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക