പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ഭൂട്ടാന്റെ ദേശീയദിനത്തിൽ രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ചുക്ക് ആണ് സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്.
കോവിഡ് മഹാമാരിക്കാലത്ത് ഉള്‍പ്പെടെ രാജ്യത്തിന് നല്കിയ സഹകരണത്തിന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിങ് നന്ദി പറഞ്ഞു. രാജാവ് നരേന്ദ്ര മോദിയുടെ പേര് നിർദേശിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും ഭൂട്ടാന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക