കോവിഡ് , ഒമിക്രോൺ തുടങ്ങി മഹാമാരികൾ ഉണ്ടാക്കുന്ന ആശങ്കകൾക്കിടയിലും നന്മയുടെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട് ഇന്ന് ക്രിസ്തുമസ്. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. മഹാമാരികളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രങ്ങൾക്കിടയിൽ തന്നെയായിരിക്കും ഇത്തവണയും ക്രിസ്തുമസ് ആഘോഷം നടക്കുക.
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ കൈമാറിയും നന്മകൾ കൈമാറുകയാണ് ജനങ്ങൾ. ലോകജനതയുടെ മനസിൽ സമാധാനത്തിന്റെയും ദൈവസ്നേഹത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നത്. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്തുമസ്സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക