കിഴക്കമ്പലത്ത് പോലീസിന് നേരെ കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അക്രമണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ലേബർ കമ്മീഷണർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ റിപ്പോർട്ട് ഇന്നോ ഇല്ലെങ്കിൽ നാളെയോ ലഭ്യമാകും. തൊഴിലാളികൾ പോലീസിന് നേരെ നടത്തിയ അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം സംഭവത്തിന്റെ ചില ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വീണ്ടും കേരള സർക്കാരിന്റെ ‘ഫാൻ ബോയ്’ ആയി തരൂർ.. കേരളത്തെ അഭിനന്ദിച്ചും യുപിയെ പരിഹസിച്ചും ട്വീറ്റ്
തെളിവെടുപ്പിനൊപ്പം കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും പരിധോധിക്കും. നേരത്തെ അക്രമത്തിൽ തീവ്രവാദ ബന്ധമുള്ളവർ പങ്കാളികളായിട്ടുണ്ടോ എന്ന് അറിയുന്നതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനകള്‍ നടന്നിരുന്നു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാം എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക