മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ടാണ് ശബരിമല നട തുറക്കുക. ഭക്തർക്ക് നാളെ മുതൽ മാത്രമേ ദർശനത്തിന് അനുമതി നൽകുകയുള്ളൂ. പരമ്പരാഗതമായ കാനന പാതയും നാളെ തുറന്ന് കൊടുക്കും. ഇത്തവണ എരുമേലിയില്‍ നിന്ന് കരിമല വഴിയുള്ള പരമ്പരാഗത പാത തുറക്കുന്നതോടെ കൂടുതല്‍ തീര്‍ത്ഥാടകര്‍ ദർശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. . ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം നടക്കുന്നത്.
ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളിൽ ഒമൈക്രോൺ വേരിയന്റ് പ്രബലമാണ്: വിദഗ്ധര്‍
ഇതിന്റെ ഭാഗമായി പന്തളത്ത് നിന്ന് 12 ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 13ന് എരുമേലിയില്‍ പേട്ടതുള്ളല്‍ നടക്കും. 19 വരെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 50,000 പേര്‍ക്ക് പ്രതിദിനം വെര്‍ച്വല്‍ ക്യൂ മുഖേനയും 10,000 പേര്‍ക്ക് സ്പോര്‍ട് ബുക്കിങ്ങിലൂടെയും പ്രവേശനം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക