മഹാമാരികൾക്കും മഹാപ്രളയങ്ങൾക്കുമിടയിൽ ആശങ്കകളൊഴിയാതെ നിന്ന പോയ വർഷത്തിന്റെ ഓർമ്മകളിൽ നിന്ന് പ്രതീക്ഷകളുടെ പുതിയൊരു വർഷത്തെ വരവേറ്റ് ലോകം. ജീവിതത്തിന്റെ പുതിയ അധ്യായമാണിത് പലർക്കും. മിക്കവർക്കും പുതിയ പ്രതീക്ഷകളാണ്. ഇപ്പോഴും നമ്മുടെ പുതുവത്സരാഘോഷങ്ങൾക്ക് കോവിഡ് മഹാമാരി കടിഞ്ഞാണിടുന്നുണ്ട്. മാത്രമല്ല, ഒമിക്രോൺ ഭീതി വലിയ രീതിയിൽ തന്നെ ലോകത്തിനു മുന്നിൽ നിൽക്കുന്നുണ്ട്. ഒമിക്രോണിന്റെ വ്യാപനം നിയന്ത്രിക്കുവാൻ ലോകമെമ്പാടും തീവ്ര ശ്രമങ്ങൾ തുടർന്നുക്കൊണ്ടിരിക്കുകയാണ്.
നിറം കറുപ്പായതിന്റെ പേരില്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍ നിന്ന് പുറത്താക്കി: സയനോര
നല്ല വാർത്തകളും സന്തോഷങ്ങളും നിറയുന്ന മികച്ച വർഷമായിരിക്കട്ടെ 2022 .ജീവിതത്തിന്റെ പുതിയ അധ്യായമെഴുതുവാൻ ഓരോരുത്തർക്കും സാധിക്കട്ടെ. മഹാമാരികളും മഹാപ്രളയങ്ങളും സമ്മാനിച്ച വേദനകളിൽ നിന്നും കരകയറുവാനും ജീവിതത്തിന്റെ പുതിയ താളുകൾ സൃഷ്ടിക്കുവാനും കഴിയട്ടെ. മാത്രമല്ല, ഇനിയും സകല പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിടുവാൻ നമുക്കോരോരുത്തർക്കുമാവട്ടെ. ഇത് നമ്മുടെ പ്രതീക്ഷകൾ യാഥാർഥ്യമാക്കാനാകുന്ന നല്ലൊരു വർഷമായിരിക്കട്ടെ..!
പ്രതികരിക്കാൻ ഇവിടെ എഴുതുക