മലയാള സിനിമയിലെ നായികമാർ തമിഴ് സിനിമ ലോകത്തേയ്ക്ക് ചുവടു വയ്ക്കുന്നത് ഇപ്പോൾ സാധാരണമായ കാര്യമായിരിക്കുകയാണ്. മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോമോൾ തുടങ്ങി മലയാളികളുടെ ഇഷ്ട്ട നടികൾ തമിഴ് സിനിമ ലോകത്ത് മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയരായവരാണ്. നായകനൊപ്പം അല്ലെങ്കിൽ നായകനെക്കാൾ പ്രാധാന്യമുള്ള സുപ്രധാന വേഷങ്ങളിലാണ് ഇവർ എത്താറുള്ളത് എന്നത് തന്നെയാണ് പ്രത്യേകതയും. ഇപ്പോഴിതാ മറ്റൊരു താരവും തമിഴ് സിനിമയിലേയ്ക്ക് ചുവടു വയ്ക്കുകയാണ്.
ഷൂട്ടിംഗിനിടെ കൈലാഷിന് പരുക്കേറ്റു, ‘പള്ളിമണി’ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
വളരെ വേഗത്തിൽ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രം വാത്തിയിലൂടെയാണ് താരത്തിന്റെ തമിഴ് സിനിമയിലേക്കുള്ള ചുവട്. ചിത്രത്തിൽ ധനുഷാണ് നായകനായി എത്തുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുക. സര് എന്നാണ് തെലുങ്കില്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും വെങ്കി അറ്റ്ലൂരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക