മുന്‍ മുഖ്യമന്ത്രിയായ പ്രതാപ്സിംഗ് റാണെ കാബിനറ്റ് മന്ത്രിയുടെ സ്ഥിരം പദവിയിലേക്ക്. അദ്ദേഹത്തിന് കാബിനറ്റ് മന്ത്രിയുടെ സ്ഥിരം പദവി നല്കാന് തീരുമാനിച്ചു. ഇപ്പോൾ പോറിയം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അദ്ദേഹത്തിന് ബിജെപി സര്‍ക്കാരാണ് അംഗീകാരം നൽകിയത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാർ തന്നെയാണ് ഇക്കാര്യത്തെ വ്യക്തമാക്കിയത്. പ്രതാപ്സിംഗ് റാണെ ബിജെപിയിലേക്ക് പോകുമെന്ന രീതിയിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം അദ്ദേഹം നിഷേധിച്ചു.
സംസ്ഥാനത്തെ തന്നെ മുതിർന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം. എണ്‍പത്തിരണ്ടുകാരനായ റാണെ ആറ് തവണ മുഖ്യമന്ത്രിയായി ഇരുന്നിട്ടുണ്ട്. സംസ്ഥാനത്തിന് അദ്ദേഹം നല്കിയ മഹത്തായ സേവനങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു അംഗീകാരം നൽകാൻ തീരുമാനമായത്. മുഖ്യമന്ത്രിയ്ക്ക് പുറമെ നിയമസഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും അദ്ദേഹം ഇരുന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക