പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിൽ അന്വേഷണം നടത്തുവാൻ പ്രത്യേക സംഘം. പഞ്ചാബിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു. മാത്രമല്ല, ഇരുപത് മിനിറ്റോളം വാഹനം ഫ്ലൈഓവറിൽ കുടുങ്ങി കിടINDUന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനുള്ള സംഘത്തെ റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നയിക്കും.
സുപ്രീംകോടതിയാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തുകയും റിപ്പോർട്ട് സുപ്രീംകോടതിയ്ക്ക് നൽകുകയും വേണം. ഇതാണ് സമിതിയുടെ ചുമതല. ‘ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല, സ്വതന്ത്രാന്വേഷണമാണ് ഈ കേസില്‍ വേണ്ടത്’, എത്രയും പെട്ടെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക