പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണിത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചിരുന്നത്. ‘പറയാതെ വന്നെൻ ജീവനിൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
‘ഓർമ’യിൽ നിന്നും എറണാകുളത്തേയ്ക്ക് താമസം മാറ്റി നടി കെപിഎസി ലളിത; ഇനി താമസം സിദ്ധാർഥിനൊപ്പം
വിനീത് ശ്രീനിവാസനും എം.ജി ശ്രീകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലക്ഷ്മി ശ്രീകമാർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കനിഹ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, ജഗദീഷ്, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക