നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് സാമന്ത. തമിഴ്, തെലുങ്ക് തുടങ്ങി മികച്ച ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ ചുവടുറപ്പിച്ച നടിയാണ് സാമന്ത. നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞെങ്കിലും നാല് വർഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായിരുന്നു. എന്നാൽ സൂപ്പർ കൂൾ ആകുകയാണ് സാമന്ത. അടുത്തിടെ പ്രേക്ഷക സ്വീകാര്യത നേടിയ അല്ലു അർജുൻ ചിത്രം പുഷ്പയിൽ ചടുല നൃത്ത ചുവടുകളുമായി സാമന്ത എത്തിയിരുന്നു. ഇപ്പോൾ സിനിമാ ലോകത്ത് സജീവമാണ് താരം.
നോയിഡയില്‍ നിന്നും വൈറ്റിലയിലേക്ക് ഒരു ട്രിപ്പ്; ഓട്ടോഡ്രൈവറായി കുഞ്ചാക്കോ ബോബന്, വീഡിയോ
തന്റെ വിശേഷങ്ങളില്ല താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സാമന്ത. താരത്തിന്റെ വർക്ക്ഔട്ട് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഏറ്റെടുത്തിട്ടുണ്ട് ആരാധകർ. പുഷ്പയിലെ ഡയലോഗാണ് ആരാധകർ കമെന്റുകളായി സാമന്തയുടെ വീഡിയോക്ക് നൽകുന്നത്. സാമന്ത ഫ്ലവർ അല്ലെന്നും ഫയറാണെന്നും ആരാരാധകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക