ആഡംബര കാറുകൾ ഇപ്പോഴും സിനിമാ താരങ്ങൾക്കുൾപ്പെടെ പ്രിയപ്പെട്ടവയാണ്. അടുത്തിടെയാണ് റിമ കല്ലിങ്കൽ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചത്. അതിനു പിന്നാലെ തന്നെ വോള്‍വോ എക്സ്സി 90 എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകൻ ആഷിക് അബുവും.
കൊച്ചിയിലെ വോള്‍വോ ഷോറൂമില്‍ നിന്നാണ് ആഷിക് അബുവും റീമ കല്ലിങ്കലും വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഇരുവരും ഒരുമിച്ചെത്തി തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയത്.
സുരക്ഷയുടെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന വാഹനം കൂടിയാണ് വോള്‍വോ എക്സ്സി 90 എസ്യുവി. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.6 സെക്കന്‍ഡ് മാത്രം മതിയാകും. 89 വര്‍ഷത്തെ വോള്‍വോയുടെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്സ്സി 90 എന്ന് പറയാം. 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂമിലെ ഏകദേശ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക