പാലക്കാട് മണ്ണാർക്കാട് ദേശീയ പാതയിൽ വട്ടമ്പലത്ത് ടാങ്കർ ലോറിയും കാറും ഇടിച്ച് അപകടം ആർക്കും ഗുരുതര പരുക്കില്ല. വ്യാഴാഴ്ച പുലർച്ചെ 2.15 നാണ് ദേശീയപാതയിൽ കുമരംപുത്തൂർ വട്ടമ്പലം വളവിൽ ഗ്യാസ് ടാങ്കർ ലോറിയും കാറും ഇടിച്ചത്. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
ഫേസ്ബുക്കിന് അന്താരാഷ്ട്രതലത്തിൽ ആദ്യമായി പ്രതിദിന ഉപയോക്താക്കളെ നഷ്ടപ്പെടുന്നു, ഓഹരികൾ 20% ഇടിഞ്ഞു
ദേശീയ പാത നവീകരണം നിലച്ച ഭാഗത്താണ് അപകടം സംഭവിച്ചത്. അതേസമയം, അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ടാങ്കർ ലോറിയുടെ പിൻഭാഗത്തോട് ചേർന്ന് കാർ ഇടിക്കുന്ന ദൃശ്യമാണ് സിസിടിവിയിലുള്ളത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇവിടെ അപകടം പതിവാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക