ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം നാളെ നടക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നാളെ ഉച്ചയ്ക്ക് 1.30 ന് മത്സരം നടക്കും. ആദ്യ മത്സരത്തില്‍ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇഷന്‍ കിഷന് നാളെ പുറത്തിരിക്കും.
ടീം സെലക്ഷന് ലഭ്യമായ ലോകേഷ് രാഹുല്‍ പകരം ഓപ്പണറാവുകയും ചെയ്യും. മറ്റൊരു സുപ്രധാന കാര്യം, നാളത്തെ മത്സരത്തിൽ വിജയം നേടിയാൽ പരമ്പരയിലെ കിരീടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ തന്നെയായിരുന്നു വിജയികൾ. രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റന്റെ കൃത്യമായ നീക്കങ്ങളായിരുന്നു ആദ്യമത്സരത്തിൽ നിന്ന് കാണാനായത്. ഇന്ത്യയുടെ കിരീടധാരണത്തിനായി പ്രാർത്ഥനയിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക