രഞ്ജി ട്രോഫി മത്സരങ്ങള്‍ ഈ മാസം നടക്കും. ഈ വര്‍ഷത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഈ മാസം 17 മുതല്‍ ആരംഭിക്കും. ഒമ്പത് സംസ്ഥാന അസോസിയേഷനുകളുടെ കീഴിലെ വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക.
കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
കോവിഡിന്റെ വ്യാപന സാഹചര്യത്തിൽ ടീമില്‍ പരമാവധി 20 കളിക്കാരെയും 10 സപ്പോര്‍ട്ട് സ്റ്റാഫിനെയും അടക്കം 30 പേരെ വരെ ഉള്‍ക്കൊള്ളിക്കാമെന്നാണ് നിർദേശം.
മാത്രമല്ല, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അഞ്ച് ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐപിഎല്ലിന് മുമ്പും ഐപിഎല്ലിനുശേഷവും എന്നിങ്ങനെ രണ്ട് ഘട്ടമായിട്ടായിരിക്കും ടൂര്‍ണമെന്റ് പൂര്‍ത്തികരിക്കുക. ഓരോ ടീമിലും രണ്ട് കോവിഡ് റിസര്‍വ് കളിക്കാരെ ഉൾപ്പെടുത്താമെന്നും ബിസിസിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക