ഇന്ത്യയുടെ ജിഡിപി 147.5 ലക്ഷം കോടി രൂപ ആകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2021-22 വർഷത്തിലേതാണ് കണക്ക്. രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും ജിഡിപി വളര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ നിരവധി നീക്കങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് വിവരം.
രഞ്ജി ട്രോഫി; കേരള ടീമിനെ ഇത്തവണയും സച്ചിന് ബേബി നയിക്കും, വൈസ് ക്യാപ്റ്റനായി വിഷ്ണു വിനോദ്
മാത്രമല്ല, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം ജിഡിപി കഴിഞ്ഞ കാലങ്ങളില്‍ മികച്ച വളര്‍ച്ച നേടിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 105.3 ലക്ഷം കോടിയായിരുന്നു 2014-15 കാലത്ത് ജിഡിപി. രാജ്യത്ത് ദാരിദ്ര്യ രേഖ്ക്ക് താഴെയുള്ളവര്‍ 2011-12 കാലത്ത് 27 കോടിയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക