കണ്ണൂർ വിസി നിയമനത്തിൽ വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല. പുനര്‍ നിയമനം ലോകായുക്തയില്‍ വീണ്ടും ഹർജി സമർപ്പിക്കും. മന്ത്രി ആര്. ബിന്ദുവിന്റെ നിലവാരത്തിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് മോഹഭംഗമെന്ന ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച്; പത്തനംതിട്ട സ്വദേശിയുടെ മൊഴിയിൽ അന്വേഷണം തുടങ്ങി
മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന തന്റെ വാദം അംഗീകരിച്ചില്ലെന്ന ഹർജിയിൽ ചൂണ്ടിക്കാണിക്കും. മാത്രമല്ല, ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും അറിയിക്കും.
സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധന
വിഷയത്തില്‍ ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണെന്നും വിസിയുടെ പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക