കഥപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പണം ഒരു മാനദണ്ഡമാണെന്ന് നടി സുരഭി ലക്ഷ്മി. ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കാനാവുന്ന ഒരു അവസ്ഥയിലല്ല താന്‍. നല്ല പ്രതിഫലം ലഭിക്കും എന്നതു കൊണ്ട് മാത്രം ഇഷ്ടമില്ലാത്ത പല കഥാപാത്രങ്ങളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് സുരഭി പറയുന്നു.
കഥാപാത്രം തിരഞ്ഞെടുക്കുന്നതില്‍ രണ്ടു മൂന്ന് മാനദണ്ഡങ്ങളുണ്ട്. ഒരു ആക്ടര്‍ക്ക് പൈസ വേണം. ചിലപ്പോള്‍ നല്ല പൈസ കിട്ടും, പക്ഷേ സിനിമ പൊട്ടയായിരിക്കും. ചില സമയത്ത് നല്ല കഥാപാത്രമായിരിക്കും, പക്ഷേ പ്രതിഫലം വളരെ കുറവായിരിക്കും.
ചിലപ്പോള്‍ നല്ല ടീമായിരിക്കും, അപ്പോള്‍ അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഥാപാത്രം സ്വീകരിക്കാറുണ്ട്. താന്‍ അഭിനയിച്ച പൊട്ട ക്യാരക്ടറുകളുണ്ട്. പക്ഷേ, നമ്മള് വെറുതേ കണ്ണുംപൂട്ടി പറയുന്ന പ്രതിഫലം ‘ഓക്കെ’ എന്ന് പറയുന്ന സിനിമകളായിരിക്കും.
അപ്പോള്‍ നമുക്കത് ചെയ്യേണ്ടി വരും. അതല്ലാതെ താന്‍ ഇന്നതേ ചെയ്യൂ എന്ന് പറയാന്‍ പറ്റുന്ന ഒരു അവസ്ഥയിലല്ല സുരഭി എന്ന ആക്ടര്‍ നില്‍ക്കുന്നത്. ഒരിക്കലും സെറ്റില്‍ ചെന്ന ശേഷം തനിക്കിത് ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞിട്ടില്ല. നമുക്കിഷ്ടപ്പെടാത്ത പല കാര്യങ്ങളുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക