രാജ്യത്തെ ഒട്ടുമിക്ക വിഷയങ്ങളിലും പ്രതികരണവുമായി എത്തി വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം കങ്കണാ റണാവത്ത്. ഇപ്പോഴിതാ കർണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം, കൊലയാളിയെ തിരിച്ചറിഞ്ഞു
ഇതേ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് എഴുത്തുകാരനായ ആനന്ദ് രംഗനാഥന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പാണ് കങ്കണ പങ്കുവച്ചിരിക്കുന്നത്.
‘നിങ്ങള്‍ക്ക് ധൈര്യം പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ അത് പ്രകടമാക്കൂ. സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രയാകാന്‍ പഠിക്കൂ’ എന്നാണ് ആനന്ദ് രംഗനാഥന്റെ കുറിപ്പ്. ഈ കുറിപ്പാണ് നടി പങ്കുവച്ചിരിക്കുന്നത്. അതേസമയം, കങ്കണയുടെ പോസ്റ്റിന് മറുപടിയുമായി മുതിര്‍ന്ന അഭിനേത്രി ശബാന ആസ്മി രംഗത്തെത്തി.
സിനിമ ചിത്രീകരണത്തിനിടയില്‍ നടന് വിശാലിന് പരിക്ക്
അഫ്ഗാനിസ്ഥാന് ദിവ്യാധിപത്യ രാഷ്ട്രമാണെന്നും ഇന്ത്യ മതേതര ജനാധിപത്യ റിപ്പബ്ളിക് ആണെന്നും ശബാന ആസ്മി പ്രതികരിച്ചു. ശബാന ആസ്മിയുടെ ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക