സംസ്ഥാനത്ത് ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രില്‍ പത്തിനകം നടക്കും. ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണമായും ആരംഭിക്കുവാനാണ് തീരുമാനം. ഏപ്രില്‍ പത്തിനകം പരീക്ഷ നടത്തുവാൻ തീരുമാനിച്ചതിനാൽ തന്നെ മാര്‍ച്ച് 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്ക്കുവനാണ് നിർദേശം.
ഇന്ന് ചേർന്ന അധ്യാപകസംഘടനകളുമായുള്ള വിദ്യാഭ്യാസമന്ത്രിയുടെ ചർച്ചയിലാണ് തീരുമാനം. ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങുമ്പോൾ ഓണ്‍ലൈന്‍ ക്ലാസുകള്‍ അധ്യാപകര്‍ക്ക് ഭാരമാവുന്ന തരത്തില്‍ തുടരില്ല. മാത്രമല്ല, അടുത്ത മൂന്ന് ആഴ്ച മാത്രമേ ശനിയാഴ്ച ക്ലാസുകള്‍ ഉണ്ടാകുകയുള്ളൂ.
Infinix Zero 5G സ്മാർട്ട്ഫോൺ ഫുൾ ചാർജുമായി എത്തി; ഡിസൈൻ കണ്ടാൽ നിങ്ങൾ ഞെട്ടും
പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയവയ്ക്കാണ് നിലവിൽ വലിയ പ്രാധാന്യം നൽകുന്നത്. ഈമാസം 28 ന് മുന്‍പായി പത്ത്, പ്ലസു ക്ലാസുകളിലെ പാഠഭാഗങ്ങള്‍ തീര്‍ക്കാനും മന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക