സ്മാര്‍ട്ട്ഫോണ്‍ റിയല്‍മീ സി35 മാര്‍ച്ച് ഏഴിനെത്തുമെന്ന് റിപ്പോർട്ട്. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഫോണ്‍ പുറത്തിറങ്ങുക.
വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍ റഷ്യയിലെ സേവനങ്ങൾ എല്ലാം നിർത്തിവച്ചു
50 എംപി എഐ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുമായാണ് ഫോൺ എത്തുന്നത്. സി35 ഏറ്റവും പുതിയ ഡിസൈനും, പുത്തന്‍ ഡിസ്പ്ലേയിലുമാണ് ഇറങ്ങുന്നത്.
ഏറ്റവും നേരിയതും, ഏറ്റവും ഭാരക്കുറവും ഉള്ള സി സീരിസ് ഫോണായിരിക്കും ഇത്. 4,500 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഫോണിനുണ്ടാകുക. മാത്രമല്ല, ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും സ്മാർട്ട്ഫോണിൽ. . 3.5 എംഎം ഓഡിയോ ജാക്ക്, 18W ചാര്‍ജര്‍ എന്നിവയും സ്മാർട്ട്ഫോണിനൊപ്പം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക