റഷ്യയിലെ സേവനങ്ങൾ എല്ലാം അവസാനിപ്പിച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം പതിനൊന്ന് ദിവസത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കുവാൻ തീരുമാനം.
എനിക്കും ചേച്ചിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണ്, ആരോപണം കേട്ടത് ഞെട്ടലോടെ: അഭിരാമി സുരേഷ്
റഷ്യയ്ക്ക് പുറത്തും പണമിടപാടുകള്‍ നടത്തുവാൻ റഷ്യന്‍ ബാങ്കുകള്‍ നല്കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധിക്കില്ലെന്നും സ്ഥാപനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇനിയൊരു അറിയിപ്പ് വരുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കുവാൻ സാധിക്കില്ല.
തീരുമാനത്തിലൂടെ ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും സ്ഥാപനങ്ങൾ വ്യക്തമാക്കി. അതേസമയം, കീവിലും ഖാര്‍ക്കീവിലുമെല്ലാം പോരാട്ടം രൂക്ഷമാണ്. ഇന്ന് മൂന്നാംഘട്ട ചർച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക