മേടം
ഇന്നു തുടങ്ങുന്ന കാര്യങ്ങൾ വിജയിക്കും. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിക്കും .ഇഷ്ടഭക്ഷണ സമൃദ്ധി കാണുന്നു. പൊതുപ്രവർത്തകർക്ക് പ്രശസ്തി കൂടും.
എടവം
പല കാര്യങ്ങൾക്കും തടസ്സം നേരിടും . മനഃപ്രയാസം,അലച്ചിൽ ഒക്കെ ഉണ്ടാകും. അലങ്കാര വസ്തുക്കളിൽ താൽപര്യം കൂടും. ആരോഗ്യം തൃപ്തികരമാണ്.
മിഥുനം
ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കും.സൽക്കാരങ്ങളിൽ പങ്കുകൊള്ളും. ബന്ധുക്കളെ സന്ദർശിക്കും.മക്കൾക്ക് പ്രശസ്തി ലഭിക്കും.
കർക്കിടകം
പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. ആരോഗ്യം തൃപ്തികരമാണ്. ബന്ധുസമാ ഗമം ഉണ്ടാകാം .സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
ചിങ്ങം
യാത്ര തടസ്സപ്പെടാനോ മാറ്റി വയ്ക്കാനോ സാധ്യത ഉണ്ട്. മനഃപ്രയാസം അലട്ടും ഉദരരോഗങ്ങൾക്കും സാധ്യതയുണ്ട്. കലാരംഗത്ത് അവസരങ്ങൾ ലഭിക്കും.
കന്നി
ഇന്ന് ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കാൻ സാധ്യത കുറവാണ് .കൂട്ടുകച്ചവടത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. നിശ്ചയിച്ച യാത്രയിൽ നിന്നും പിന്മാറാൻ ഇടയുണ്ട്.
തുലാം
പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും.പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും പരീക്ഷയിൽ ഉന്നത വിജയം നേടും.
വൃശ്ചികം
പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കും.നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർക്കു ഗുണകരമായ ദിവസമാണ്.കാര്യവിജയം, അംഗീകാരം എന്നിവ ഇന്നത്തെ പ്രത്യേകതയാണ്.
ധനു
കലാരംഗത്ത് കൂടുതൽ ശോഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടവരും. പ്രവർത്തനമാന്ദ്യം ഉണ്ടാകും.
മകരം
ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. സുഹൃത്തുക്ക ളിൽ നിന്നു പല സഹായങ്ങളും പ്രതീക്ഷിക്കാം. യാത്രാതടസ്സവും കാണുന്നു.
കുംഭം
പുതിയ സൗഹൃദത്തിനും പ്രണയത്തിനും സാധ്യത ഉണ്ട്.എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങൾ അനുഭവിക്കാൻ അവസരം.പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും.
മീനം
അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.ശാരീരികമായി ക്ലേശം അനുഭവപ്പെടും. സന്താനങ്ങൾക്ക് തൊഴിൽ ലഭിക്കും.ആഢംബര വസ്തുക്കൾക്കായി ധാരാളം പണം ചിലവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക