ടിക്ടോക് വിഡിയോകളിലെ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അർജുനും. ഇരുവർക്കും ഒരു മകൾ പിറന്നത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസം സൗഭാഗ്യയ്ക്കു ഒരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. സർജറിക്കു കയറും മുമ്പ് മകൾ സുദർശനയ്ക്കൊപ്പമുള്ള ഒരു ചിത്രവും ഹൃദ്യമായൊരു കുറിപ്പും താരം പിന്നീട് പങ്കുവച്ചു.
അനസ്തീസിയ നൽകുന്നതിന് തൊട്ടുമുമ്പ്, അനസ്തീസ്റ്റ് എന്നോട് നല്ല എന്തെങ്കിലും ആലോചിച്ച് ഉറങ്ങാൻ ആവശ്യപ്പെട്ടു. ഈ സുന്ദരമായ മുഖത്തെക്കുറിച്ച് മാത്രമാണ് എനിക്ക് ഒാർക്കാൻ തോന്നിയത്. എന്റെ മിസ് ക്യൂട്ട് ഫെയ്സ്, എന്റെ പരിഭ്രാന്തികളെല്ലാം അലിഞ്ഞുപോയി’ എന്നാണ് കുഞ്ഞിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്. കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക