കെഎസ്ആര്‍ടിസിയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇന്ധന വില നിശ്ചയിക്കുന്നതിനായി സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുക.
കാനഡയിലുണ്ടായ വാഹനാപകടത്തില്‍ 5 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
ഫെബ്രുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ബള്‍ക്ക് പര്‍ച്ചെയ്സര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് എണ്ണ കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നത്. ഈ തീരുമാനം റദ്ധാക്കണമെന്ന് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി
ലിറ്ററിന് ആറ് രൂപയോളം അധികം നല്കി ഡീസല്‍ വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് വില നിര്‍ണയത്തിന് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ കെഎസ്ആര്‍ടിസി സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക