കൊച്ചി: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. തനിക്കെതിരായ പരാതികൾ കെട്ടിച്ചമച്ചതാണെന്ന വാദവുമായാണ് അനീസ് ഹൈക്കോടതിയെ സമീപിച്ചത്.
അനീസിനെ കണ്ടെത്താനാകാതെ വന്ന പൊലീസ് ഇയാളുടെ ബന്ധുവിനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇന്നു രാവിലെ വിട്ടയച്ചു.
പരാതി ഉയർന്നതോടെ ദുബായിലേക്കു പോയ അനീസ്, നാല് ദിവസം മുൻപു തിരിച്ചു കേരളത്തിലെത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇയാളുടെ പാസ്പോർട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക