ഓക്ലന്‍ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് ശേഷം 200 ഏകദിനങ്ങള്‍ കളിക്കുന്ന വനിതാ താരമായി പേസ് വിസ്മയം ജൂലന്‍ ഗോസ്വാമി.
ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ജൂലന്റെ നേട്ടം. 191 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇംഗ്ലീഷ് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്സാണ് മൂന്നാം സ്ഥാനത്ത്.
വനിതാ ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഈ ലോകകപ്പിനിടെ ജൂലന്‍ ഗോസ്വാമി സ്വന്തമാക്കിയിരുന്നു.
ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ടാമി ബ്യൂമോണ്ടിനെ പുറത്താക്കിയാണ് 39കാരിയായ ജൂലന്റെ നാഴികക്കല്ല്. 180 വിക്കറ്റുകളോടെ ഓസീസ് മുന്‍താരം കാത്റിന് ഫിറ്റ്സ്പാട്രിക്കും വിന്‍ഡീസിന്റെ അനിസ മുഹമ്മദുമാണ് ഇക്കാര്യത്തില്‍ ജൂലന്‍ പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക