ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെ ജി എഫ് ചാപ്റ്റര്‍ 2’. ആദ്യഭാഗത്തിന് കിട്ടിയ വലിയ സ്വീകാര്യത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും കിട്ടുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വിനായകനെ മാറ്റണമെന്ന് പല നിര്‍മാതാക്കളും പറഞ്ഞിരുന്നു; ‘ഒരുത്തീ’യുടെ തിരക്കഥാകൃത്ത് സുരേഷ് ബാബു
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യാഷ് ആണ് നായകനായി എത്തിയത്. ഇതിനോടകം തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ചിത്രത്തിന്റെ ഗാനം കേട്ടത്. ‘തൂഫാന്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്ന പേരിലാണ് സഞ്ജയ് എത്തുക.
കന്നഡയ്ക്ക് പുറമെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേസമയം, കേരളത്തിലെ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് നടന് പൃഥ്വിരാജാണ്. ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക