ടാങ്കര്‍ ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത സമരം തുടരും. സംസ്ഥാനത്ത് ടാങ്കര്‍ ലോറി ഉടമകള്‍ നടത്തിവരുന്ന സമരം തുടരുമെന്ന് ഉടമകൾ അറിയിച്ചു. ഇത് സംബന്ധിച്ച് ടാങ്കര്‍ ലോറി ഉടമകള്‍ എറണാകുളം ജില്ലാ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുമെന്ന് അറിയിച്ചത്.
അയാള്‍ക്ക് സംസ്കാരമുണ്ടെങ്കില്‍ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: നവ്യനായര്‍
ജി.എസ്ടി. അടയ്ക്കാനാകില്ല എന്ന നിലപാടിൾ തന്നെ ഉറച്ചു നിൽക്കുകയാണ് ലോറി ഉടമകൾ. അതേസമയം, സംസ്ഥാനത്തെ ഇന്ധന വിതരണം പ്രതിസന്ധിയിൽ തന്നെ തുടരുകയാണ്. ബിപിസിഎല്‍, എച്ച്പിസിഎല്‍ എണ്ണക്കമ്പനികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്ന 650-ഓളം ടാങ്കര്‍ ലോറികളുടെ ഉടമകളുടെ പ്രതിനിധികളാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക