മുതിർന്ന നേതാക്കളായ ശശി തരൂരിനേയും കെ.വി.തോമസിനേയും വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് ഇരുവരെയും ഹൈക്കമാൻഡ് വിലക്കിയത്. വിലക്ക് ലംഘിച്ച് പങ്കെടുക്കുന്ന പക്ഷം നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടെത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്റെയും കെവി തോമസിന്റെയും പ്രതികരണം. ഇരുവരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം, സില്‍വര്‍ലൈനില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും.
പ്രതികരിക്കാൻ ഇവിടെ എഴുതുക