ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി റെഡ്മി. രണ്ട് പുതിയ മുന്‍നിര ഫോണുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് റെഡ്മി. റെഡ്മി കെ 50, റെഡ്മി കെ 50 പ്രോ എന്നിവയാണ് പുതിയ ഫോണുകൾ. ക്യാമറ മൊഡ്യൂളിന് താഴെ നീളമുള്ള എല്‍ഇഡി ഫ്ലാഷ് നൽകിയിട്ടുണ്ട്. 108 മെഗാപിക്സല്‍ ക്യാമറ, റെസല്യൂഷന്‍ ഡിസ്പ്ലേ, 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് പ്രധാന സവിശേഷതകൾ.
പ്രകൃതിവിരുദ്ധ പീഡനം; 64 കാരന് 73 വര്‍ഷം തടവ്
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 108 മെഗാപിക്സല്‍ പ്രധാന ക്യാമറയാണ് റെഡ്മി കെ50 പ്രോയുടെ സവിശേഷത. ലോഞ്ച് സമയത്ത് മറ്റ് സെന്‍സറുകളുടെ സവിശേഷതകള്‍ റെഡ്മി വെളിപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ഗ്രാഫിക്സിനായി മാലി- ജി710 ജിപിയു ഇതിലുണ്ട്.
അയാള്‍ക്ക് സംസ്കാരമുണ്ടെങ്കില്‍ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: നവ്യനായര്‍
കെ50 പ്രോ 1440p സ്ക്രീന്‍ റെസല്യൂഷനോടുകൂടിയ 2കെ അല്ലെങ്കില്‍ WQHD+ AMOLED ഡിസ്പ്ലേയാണ് അവതരിപ്പിക്കുന്നത്. ബ്ലൂടൂത്ത് 5.3, വൈഫൈ 6 കണക്റ്റിവിറ്റിയുമായാണ് ഫോണ്‍ എത്തുന്നത്. ഇങ്ക് ഫെതര്‍ ബ്ലാക്ക്, സില്‍വര്‍ ട്രയല്‍സ്, മാജിക് മിറര്‍, ഫോറസ്റ്റ് ഗ്രീന്‍ എന്നിങ്ങനെ നാല് കളര്‍ വേരിയന്റിലാണ് ഈ ഫോണ്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക