പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കത്തെ തുടർന്നാണ് മകന് പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് പരാതി. ആക്രമണത്തില്‍ പൊള്ളലേറ്റ പടയറ വീട്ടില്‍ ചന്ദ്രസേനനെ (60) അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ മകൻ വിനീതിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചന്ദ്രശേഖരന് പുറത്തും നെഞ്ചത്തും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക