ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ളതായിരുന്നു കർണാടക ഹൈക്കോടതി വിധി.
വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാവുമെന്നും ഇവർക്കുള്ള പരീക്ഷ അടുത്ത് വരികയാണെന്നും സീനിയര്‍ അഭിഭാഷകന് ദേവദത്ത് കാമത്ത് പറഞ്ഞു.
അപ്പീലുകള്‍ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയര്‍ അഭിഭാഷകന് ദേവദത്ത് കാമത്ത് ഇക്കാര്യം അഭ്യര്‍ഥിച്ചെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുകൂലമായി പ്രതികരിച്ചില്ല. സ്കൂളിൽ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക