ഐപിഎല്‍ പതിനഞ്ചാം ഇന്ന് തുടങ്ങും. മുംബൈയിലാണ് മത്സരം ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍; എച്ച് എസ് പ്രണോയിയും പി വി സിന്ധുവും സെമിയിൽ
ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും വന്നതോടെ ഇത്തവണത്തെ സീസണ് മുതല്‍ ഐപിഎല്ലില്‍ പത്ത് ടീമുകളാണ് മത്സരിക്കുവാൻ ഉണ്ടാകുക.
ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കാരണം ലുംഗി എന്‍ഗിഡി, മുസ്തഫിസുര്‍ റഹ്മാന് എന്നീ വിദേശ താരങ്ങളേയും ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് ഇറങ്ങുവാൻ സാധിക്കില്ല. പഞ്ചാബ് കിംഗ്സിനും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ആദ്യ മത്സരത്തിന് ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക