രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില വലിയ തോതിൽ കുറയുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വൈദ്യുത വാഹനങ്ങളുടെ വില കുറഞ്ഞ് പെട്രോള്‍ വാഹനങ്ങളുടേതിനു തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് നടക്കുകയും ചെയ്യും. ലോക്സഭയില്‍ ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പെട്രോൾ- ഡീസൽ വില വർധനയ്ക്കു പുറമേ സിഎൻജി വിലയിലും വർധന, വാണിജ്യ സിലിണ്ടറിന്റെ വിലയിലും വർധന
പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ 100 രൂപ മുടക്കേണ്ട സ്ഥാനത്ത് വൈദ്യുത വാഹനങ്ങളില്‍ 10 രൂപ മുടക്കിയാല്‍ മതിയാകും എന്നാണ് അദ്ദേഹം പറഞ്ഞത്. വൈദ്യുത സ്കൂട്ടര്‍, വൈദ്യുത കാര്‍, വൈദ്യുത റിക്ഷ എന്നിവയുടെ വില ഗണ്യമായി കുറയും.
മാത്രമല്ല, ലിഥിയം അയണ്‍ ബാറ്ററികളുടെ വിലയിൽ കുറവാണ് വരുന്നത്. കൂടാതെ രാജ്യത്ത് സിങ്ക് അയണ്‍ ബാറ്ററി, അലുമിനിയം അയണ്‍ ബാറ്ററി തുടങ്ങിയവയുടെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക