ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന പേരിൽ യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി. 22 യൂട്യൂബ് ചാനലുകള്‍ക്ക് കൂടിയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.
മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും ഒരു ഫേസ്ബുക്ക് അക്കൗണ്ടിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ ഐടി നിയമങ്ങള്‍ രാജ്യത്ത് നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നത്. 2021 ഡിസംബര്‍ മുതല്‍ ഇതുവരെ 78 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും കേന്ദ്രം നിരോധത്തിന് കാരണമായി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക