സഹാറ മരുഭൂമിയിൽ നിന്നുള്ള ആദ്യ വിഡിയോ പങ്കുവച്ച് പൃഥ്വിരാജ്. ‘ആടുജീവിതം’ സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് പൃഥ്വിരാജ് അൾജീരിയയിൽ എത്തിയത്. അടുത്ത നാൽപത് ദിവസത്തോളം സഹാറ മരുഭൂമിയിൽ ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക. മാർച്ച് 31 നാണ് താരം അൾജീരിയയിലേക്കു തിരിച്ചത്.
ജനഗണമന സിനിമയുടെ പ്രമോഷനിടെ പൃഥ്വി പറഞ്ഞ വാക്കുകള്‍: ‘നാല്പത് ദിവസത്തോളം അൾജീരിയയിൽ സഹാറ മരുഭൂമിയിൽ ഷൂട്ടിങ് ഉണ്ട്. അതിനു ശേഷം 35 ദിവസത്തോളം ജോർദാനിൽ വാദി റമ്മിൽ ഷൂട്ടിങ്ങുണ്ട്. മിക്കവാറും ജൂൺ മാസത്തിലേ തിരിച്ചു വരികയുള്ളൂ. ദൈവം അനുഗ്രഹിച്ച് ഇത്തവണ തിരിച്ചുവരുമ്പോൾ ആടുജീവിതം തീർത്തിട്ട് തിരിച്ചു വരാൻ സാധിക്കട്ടെ.’
സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക