താനൊരു സീരിയൽ വിരുദ്ധനൊന്നും അല്ലെന്നും എന്നാൽ, ഇപ്പോഴത്തെ ചില സീരിയലുകൾ കാണുമ്പോൾ വല്ലാതെ ചൂളിപ്പോവുകയാണെന്നും നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. സീരിയലിൽ താൻ കഴിഞ്ഞ പത്ത് വർഷത്തിലധികമായി അഭിനയിക്കാറില്ല. ഇത് വരുംതലമുറയോട് ചെയ്യുന്ന നന്മയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളുണ്ട്. അവ മലയാളികളുടെ ഭാഷയ്ക്കും സംസ്കാരത്തിനുമേൽപ്പിക്കുന്ന മുറിവുകളെ കുറിച്ച് വിശദമായി ചിന്തിക്കേണ്ടതുണ്ട്. അത്തരം സീരിയലുകൾ സമൂഹത്തിന് എൻഡോസൾഫാനിനേക്കാൾ മാരകമാണ് എന്ന തിരിച്ചറിയുക. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക