തിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാനും യൂണിയൻ നേതാക്കളുമായുള്ള തർക്കത്തിൽ പരാതി ലഭിച്ചാൽ അന്വേഷണമുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി.
നിലവിലെ സ്ഥിതി മന്ത്രിയെന്ന നിലയിൽ നിരീക്ഷിക്കുന്നുണ്ട്. ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും വൈദ്യുതി വകുപ്പിൽ ഇല്ലെന്നും മന്ത്രി അട്ടപ്പാടിയിൽ പറഞ്ഞു.
സമരനിരോധനവും ഡയസ്നോണ്‍ പ്രഖ്യാപനവും തള്ളിക്കളഞ്ഞ് വൈദ്യുതി ഭവന് മുന്നില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ അര്‍ധദിന സത്യഗ്രഹം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക