സംസ്ഥാനത്ത് ഓട്ടോ നിരക്കിൽ പുതിയ തീരുമാനം. ഓട്ടോ ചാർജ് വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂര പരിധി വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറലാണ് ഉണ്ടായിരിക്കുന്നത്. ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗതാഗത വകുപ്പ് പിൻവാങ്ങി.
പതിവ് തെറ്റിക്കാതെ ഇന്ധന വില വര്‍ധന തുടരുന്നു; ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു
ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കുവാനാണ് തീരുമാനം. മാത്രമല്ല, ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം.
ഈ തീരുമാനത്തിലാണ് മാറ്റം. ഇത് സംബന്ധിച്ച് ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. ശേഷം അന്തിമ തീരുമാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക