കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ കള്ളം പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തിൽ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് എ.എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി.
ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേർപ്പെടുകയും വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടർന്നു മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. ശാരീരിക ബന്ധത്തിനു യുവതിയുടെ പൂർണ്ണ അനുവാദമുണ്ടായിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
പ്രതി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനു തൊട്ടുമുൻപാണു കേസിന് ആധാരമായ സംഭവം നടന്നത്. പ്രതിയും യുവതിയും .യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പു മൂലം വാഗ്ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്. ഇവിടെ വാഗ്ദാനം ലംഘിച്ചു എന്നു പറയാം; പക്ഷേ വിവാഹം കഴിക്കുമെന്നു വ്യാജ വാഗ്ദാനം നൽകിയെന്നു കരുതാനാവില്ല. വസ്തുതകൾ മറച്ചു വച്ചു യുവതിയുടെ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതിയെ വിട്ടയയ്ക്കുന്നതെന്നു കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക