ന്യൂഡൽഹി: യുക്രൈനിൽനിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ പഠനം ഇനി മുടങ്ങില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. നിലവിൽ മെഡിനിലവിൽ മെഡിക്കൽപഠനം തുടരുന്ന വിദേശവിദ്യാർഥികൾക്ക് അതുപൂർത്തിയാക്കാൻ യുക്രൈൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരാൻ സൗകര്യസൗകര്യമേർപ്പെടുത്തുന്നതുസംബന്ധിച്ച് ഹംഗറി വാഗ്ദാനം നൽകിയിട്ടുണ്ട്.
യുക്രൈനിലെ സാഹചര്യം സംബന്ധിച്ച് ലോക്സഭയിൽനടന്ന ഹ്രസ്വചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അടുത്ത അധ്യയനവർഷത്തേക്ക് മാറ്റിയിട്ടുള്ളതിൽ യുക്രൈനിൽ നാലാംവർഷ മെഡിസിൻ ക്ലാസുകളിലേക്ക് കയറ്റം ലഭിക്കുന്നതിന് മൂന്നാംവർഷ വിദ്യാർഥികൾ പാസാകേണ്ട ക്രാക്ക്-വൺ പരീക്ഷയുമുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക