കാനഡ: ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ വിദേശകാര്യ മന്ത്രി അനുശോചനം രേഖപ്പെടുത്തി. ജയശങ്കർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നത് ട്വിറ്ററിലൂടെയാണ്. “ദാരുണമായ സംഭവത്തിൽ ദുഃഖിക്കുന്നു. കുടുംബത്തിന് അഗാധമായ അനുശോചനം” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള വിദ്യാർത്ഥി കാനഡയിൽ വെടിയേറ്റ് മരിച്ചത് വ്യാഴാഴ്ചയാണ്.
കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി പറഞ്ഞു. കാർത്തിക് കൊല്ലപ്പെടുന്നത് ഷെർബോൺ സബ്വേ സ്റ്റേഷന് പുറത്ത് നടന്ന വെടിവെപ്പിനിടെയാണ്.
മോഷണ ശ്രമത്തിനിടെ പൊലീസും പ്രതികളും ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ പ്രതികൾ വെടിയുതിർത്തു. ഇത് കാർത്തികിന് കൊള്ളുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക