മുംബൈ: കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത് കൊവിഡ് എക്സ്ഇ വകഭേദം തന്നെയെന്ന് സ്ഥിരീകരണം. ബിഎംസി (ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
67-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 11-നാണ് ഇയാള്‍ കൊവിഡ് ബാധിതനായത്. ഇയാള്‍ മുംബൈയില്‍ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെ എത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കെ വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തേക്ക്? കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത
രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഇയാള്‍ തിരിച്ച് മുംബൈയിലേക്ക് മടങ്ങി. ജീനോം സീക്വന്സിങിലാണ് എക്സ്ഇ വകഭേദം ഇയാളില്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിഎംസി അധികൃതര്‍ അറിയിച്ചു.
ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദത്തെക്കാള് 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്സ്ഇ വകഭേദം. ബിഎ.1, ബിഎ.2 ഒമിക്രോണ്‍ സ്ട്രെയിനുകളുടെ ഒരു മ്യൂട്ടേഷനാണ് എക്സ്ഇ വകഭേദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക