തൃശ്ശൂര്‍: ചാമക്കാലയിൽ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്.
മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ കേസിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക