പാലക്കാട്: പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഷാഫി പറമ്പിൽ എംഎൽഎ.
മുന്നറിയിപ്പുകൾ പൊലീസ് അവഗണിച്ചുവെന്നും കൊലപാതകങ്ങൾ തടയാനാകാതിരുന്ന പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി പ്രതികരിച്ചു.
തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ച് ചേര്‍ത്ത സർവകക്ഷി സമാധാന യോഗവുമായി കോൺഗ്രസ് സഹകരിക്കുമെന്നറിയിച്ച ഷാഫി, നേതൃത്വങ്ങൾ വിചാരിച്ചാൽ അക്രമം അവസാനിപ്പിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക