ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥിരാജ്-സുരാജ് വെഞ്ഞാറമൂട് കോമ്പോയില്‍ എത്തുന്ന പുതിയ ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ ഗാനത്തില്‍ നിറഞ്ഞുനില്ക്കുന്നത്.
പോലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ സുരാജ് അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ അന്വേഷണ രംഗങ്ങള്‍ ആണ് വീഡിയോയില്‍ ഉള്ളത്. ജേക്സ് ബിജോയുടെ സംഗീതത്തില്‍ ഷര്‍ഫു വരികള്‍ എഴുതി അഖില്‍ ജെ ചന്ദാണ് ആലപിച്ചിരിക്കുന്നത്. ക്യൂന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാകും ജനഗണമന എന്നാണ് സൂചന. ട്രെയിലറിലെയും ടീസറിലെയും ഡയലോഗുകള്‍ ശ്രദ്ധ നേടിയിരുന്നു.’ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,’ എന്ന ഡയലോഗാണ് ട്രെയിലറില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ചിത്രത്തിന്റെ ടീസറിലും ശക്തമായ രാഷ്ട്രീയ സ്റ്റേറ്റ്മെന്റ് ഉണ്ടായിരുന്നു. ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്’ എന്ന ഡയലോഗാണ് ടീസര്‍ പുറത്ത് വന്നപ്പോള്‍ ചര്‍ച്ചയായത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് റിലീസിന് എത്തുന്നത്. ഏപ്രില്‍ 28ന് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിലെത്തും.
അതേസമയംരണ്ടു വര്‍ഷത്തിന് ശേഷമാണ് ഒരു പ്രിഥ്വിരാജ് ചിത്രം തിയറ്ററില്‍ എത്തുന്നത്. അയ്യപ്പനും കോശിയും ആയിരുന്നു പൃഥിയുടെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം. കോള്‍ഡ് കേസ്,കുരുതി, ഭ്രമം, ബ്രോഡാഡി എന്നീ ചിത്രങ്ങള്‍ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. ചിത്രം വന്‍ ചര്‍ച്ചയാകും എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക