ട്വിറ്റർ ഏറ്റെടുക്കുവാൻ ഇലോൺ മസ്ക് തയ്യാറെടുക്കുന്ന വിവരം കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. എന്നാൽ എലോൺ മസ്കിന്റെ ഈ ശ്രമത്തിന് തടയിടുവാൻ ശ്രമിക്കുകയാണ് ട്വിറ്റർ. ഏറ്റെടുക്കലിനെ പ്രതിരോധിക്കുന്നതിനായി ‘പോയ്സൺ പിൽ’ നടപ്പാക്കുവാനാണ് ട്വിറ്റർ ശ്രമിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിലയിൽ 43 ബില്യൺ ഡോളർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്കിന്റെ ശ്രമം.
അതായത്, കൂടുതൽ ഓഹരികൾ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിച്ച് ട്വിറ്റർ മസ്കിനെ പോലെയുള്ളവരുടെ ഓഹരി ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, നിലവിലെ ഓഫർ സ്വീകാര്യമല്ലെങ്കിൽ ഈ മാനേജ്മെന്റിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കേണ്ടി വരുമെന്നും കയ്യിലുള്ള ഓഹരികൾ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടി വരുമെന്നുമാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക