പുതിയ മാരുതി സുസുക്കി XL6 ന്റെ (Maruti Suzuki XL6) ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി , വരാനിരിക്കുന്ന MPV യുടെ പുതിയ ടീസർ വീഡിയോ കമ്പനി പുറത്തിറക്കി. പുതുക്കിയ എംപിവിയുടെ ഫ്രണ്ട് എക്സ്റ്റീരിയർ സ്റ്റൈലിംഗ് വീഡിയോയിൽ വിശദമാക്കുന്നു എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റൈലിംഗിന്റെ കാര്യത്തിൽ, ഫ്രണ്ട് ഗ്രില്ലിലുടനീളം ട്വീക്ക് ചെയ്ത ക്രോം സ്ട്രൈപ്പിനൊപ്പം കൂടുതൽ പ്രാധാന്യമുള്ളതായി കാണുന്നതിന് XL6 ന്റെ മുൻഭാഗം പരിഷ്കരിക്കും.
വിവോയുടെ ടി-സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് കീഴില്‍ രണ്ട് പുതിയ ഫോണുകള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും
എംപിവിക്ക് പ്രീമിയം ലുക്ക് നൽകുന്ന ഗ്രില്ലിന് ചുറ്റും ഒരു അധിക ക്രോം അലങ്കാരവും ചേർത്തിട്ടുണ്ട്. ഇത് കൂടാതെ, XL6 ന് വലിയ ഡ്യുവൽ-ടോൺ അലോയ് വീലുകളും ചെറുതായി പരിഷ്കരിച്ച ബൂട്ട് ലിഡും ലഭിക്കും.
അകത്ത്, മൊത്തത്തിലുള്ള ഡാഷ്ബോർഡ് ലേഔട്ട് നിലവിലുള്ള മോഡലിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെങ്കിലും, എംപിവിക്ക് അപ്ഡേറ്റ് ചെയ്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക